ടൂഹലിന്റെ തന്ത്രങ്ങൾക്ക് മൂന്നാം തവണയും മറുപടിയില്ലാതെ ഗ്വാർഡിയോള

Staff Reporter

ചെൽസി പരിശീലകൻ തോമസ് ടൂഹലിന്റെ തന്ത്രങ്ങൾക്ക് മൂന്നാം തവണയും മറുപടി മറുപടിയില്ലാതെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഒന്നര മാസത്തിനിടെ മൂന്ന് തവണ ചെൽസിയെ നേരിട്ട ഗ്വാർഡിയോളക്ക് മൂന്ന് തവണയും പരാജയപെടാനായിരുന്നു വിധി. തോമസ് ടൂഹൽ ഒരുക്കിയ തന്ത്രങ്ങൾക്ക് മറുപടി പറയാൻ മൂന്ന് തവണയും ഗ്വാർഡിയോളക്ക് കഴിയാനാവാതെപോയി. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്.

നേരത്തെ എഫ്.എ കപ്പ് സെമി ഫൈനലിലും പ്രീമിയർ ലീഗിലും തോമസ് ടൂഹലും ഗ്വാർഡിയോളയും ഏറ്റുമുട്ടിയിരുന്നു. എന്നാൽ ആ സമയത്തെല്ലാം വിജയം ചെൽസി പരിശീലകനായ തോമസ് ടൂഹലിന്റെ കൂടെയായിരുന്നു. ചെൽസി പരിശീലകനായതിന് ശേഷം ആദ്യമായി എഫ്.എ കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിട്ട തോമസ് ടൂഹൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് ഫൈനൽ ഉറപ്പിച്ചിരുന്നു. തുടർന്ന് പ്രീമിയർ ലീഗിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ഒരു ഗോളിന് പിറകിലെ നിന്നതിന് ശേഷം തിരിച്ചടിച്ച് തോമസ് ടൂഹലും സംഘവും 2-1ന്റെ ജയം സ്വന്തമാക്കിയിരുന്നു.