അമേരിക്കയിൽ നിന്നൊരു ചാമ്പ്യൻസ് ലീഗ് ജേതാവ്, ചരിത്രമെഴുതി പുലിസിക്

20210530 115352
Credit: Twitter
- Advertisement -

യുവേഫ ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ അമേരിക്കൻ ഫുട്‌ബോൾ താരം എന്ന റെക്കോർഡ് ഇനി ക്രിസ്റ്റിയൻ പുലിസിക്കിന് സ്വന്തം. പോർട്ടോയിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് മറികടന്നതോടെയാണ് താരത്തിന് റെക്കോർഡ് സ്വന്തമായത്.

അമേരിക്കയിൽ ഉള്ള ഒരുപാട് കളിക്കാർക്ക് തന്റെ ഈ നേട്ടം പ്രചോദനം ആകുമെന്നാണ് പ്രതീക്ഷ എന്നാണ് താരം ഇക്കാര്യത്തിൽ പ്രതികരിച്ചത്‌. ആദ്യ ഇലവനിൽ സ്ഥാനം നേടാൻ സാധിച്ചില്ല എങ്കിലും രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങാൻ താരത്തിനായി. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ ചെൽസിക്ക് വേണ്ടി താരം 2 ഗോളുകളും 2 അസിസ്റ്റും നേടിയിട്ടുണ്ട്. ജർമ്മൻ ക്ലബ്ബ് ഡോർട്ട്മുണ്ടിൽ നിന്നാണ് താരം ചെൽസിയിൽ എത്തിയത്.

 

Advertisement