തിണ്ടലം സെമിയിൽ റോയൽ ട്രാവൽസ് വീണു, സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ

റോയൽ ട്രാവൽസിന് തുടർച്ചയായ മൂന്നാം പരാജയം. ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ നടന്ന സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിലും ജയിച്ച് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിലേക്ക് മുന്നേറി. ഇന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സൂപ്പർ വിജയിച്ചത്.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ആദ്യ പാദത്തിലെ വിജയം.

നാളെ വളാഞ്ചേരിയിൽ രണ്ടാം സെമിയിൽ റിയൽ എഫ് സി തെന്നല ലിൻഷാ മണ്ണാർക്കാടിനെ നേരിടും.