“ടെൻ ഹാഗിനെയല്ല പോചടീനോയെ ആണ് താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി കാണുന്നത്” – വെയ്ൻ റൂണി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പരിശീലകൻ ആരാകും എന്ന ചർച്ചകൾ അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗിലും പി എസ് ജി പരിശീലകൻ പോചടീനോയിലും നിൽക്കുകയാണ്. ആരാധകരും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളും ആരാകണം പരിശീലകൻ എന്ന ചോദ്യത്തിൽ രണ്ട് ഭാഗമായി നിൽക്കുകയാണ്. ടെൻ ഹാഗല്ല പോചടീനോ ആണ് പരിശീലകൻ ആകേണ്ടത് എന്നാണ് യുണൈറ്റഡിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയ വെയ്ൻ റൂണിയുടെ അഭിപ്രായം.

“പ്രീമിയർ ലീഗിൽ കഴിവ് തെളിയിച്ചിട്ടുഅ ആളാണ് പോച്ചെറ്റിനോ അദ്ദേഹത്തിന് പ്രീമിയർ ലീഗ് അറിയാം,” റൂണി പോചടീനോയെ കുറിച്ച് പറയുന്നു.

“ടോട്ടൻഹാമിൽ, അദ്ദേഹം ധാരാളം യുവ കളിക്കാരെ വളർത്തി, സതാംപ്ടണിലും അദ്ദേഹം ധാരാളം യുവ കളിക്കാരെ കൊണ്ടുവരുന്നത് കാണാൻ കഴിഞ്ഞു ”

“രണ്ടിൽ ഒരാളെയാണ് ഞാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ, ഞാൻ പോച്ചെറ്റിനോയെ തിരഞ്ഞെടുത്ത് അദ്ദേഹത്തിന് ആവശ്യമായ സമയം നൽകും.” റൂണി പറഞ്ഞു‌. ഇപ്പോൾ മാനേജർമാർക്ക് സമയം ആവശ്യമാണ് എന്നും അത് നൽകണം എന്നും റൂണി പറഞ്ഞു.