29 റണ്‍സ് വിജയവുമായി സിഡ്നി തണ്ടര്‍

Sports Correspondent

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 29 റണ്‍സിന്റെ മികച്ച വിജയം നേടി സിഡ്നി തണ്ടര്‍. സിഡ്നി നല്‍കിയ 173 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹീറ്റ് 19.2 ഓവറില്‍ 143 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഡാനിയേല്‍ സാംസ്, ജോനാഥന്‍ കുക്ക്, ക്രിസ് ഗ്രീന്‍, അര്‍ജ്ജുന്‍ നായര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് മത്സരത്തില്‍ നേടിയപ്പോള്‍ അനായാസ ജയം സിഡ്നി സ്വന്തമാക്കുകയായിരുന്നു.

18 പന്തില്‍ 28 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ് ആണ് ഹീറ്റിന്റെ ടോപ് സ്കോറര്‍. അതേ സമയം 26 റണ്‍സ് നേടിയ മാറ്റ് റെന്‍ഷോയാണ് 20ന് മുകളിലുള്ള റണ്‍സ് നേടിയ മറ്റൊരു ഹീറ്റ് താരം. നേരത്തെ കാല്ലം ഫെര്‍ഗൂസണ്‍ നേടിയ 73 റണ്‍സിന്റെ ബലത്തിലാണ് സിഡ്നി 172 റണ്‍സ് നേടിയത്.