“എൽ ക്ലാസികോയ്ക്ക് ഇറങ്ങാൻ ഭയമില്ല” – സിദാൻ

നാളെ നടക്കുന്ന എൽ ക്ലാസികോയ്ക്ക് ഇറങ്ങാൻ തനിക്കും തന്റെ ടീമിനും യാതൊരു ഭയവും ഇല്ലായെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ക്ലാസികോ മാറ്റിയതും കാറ്റലോണിയയിലെ പ്രതിഷേധങ്ങളും താൻ ശ്രദ്ധിക്കുന്നില്ല എന്നും തന്റെ ശ്രദ്ധ ഫുട്ബോളിൽ മാത്രമാണെന്നും സിദാൻ പറഞ്ഞു. നാളെ ബാഴ്സലോണയും ഹോം ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത്.

തന്റെ ടീം ഇപ്പോൾ മികച്ച ഫോമിൽ ആണെന്നും അതിന്റെ ആത്മവിശ്വാസം ഉണ്ടെന്നും സിദാൻ പറഞ്ഞു. തങ്ങൾ ഒരു മികച്ച ടീമിനെതിരെയാണ് ഇറങ്ങുന്നത്. ആ ടീമിൽ മെസ്സി ഉണ്ട് എന്നതും തനിക്ക് അറിയാം. പക്ഷെ മെസ്സിക്ക് പകരം വെക്കാനുള്ള ആയുധങ്ങൾ റയൽ മാഡ്രിഡിലും ഉണ്ടെന്നത് ഓർക്കണം എന്ന് സിദാൻ പറഞ്ഞു. ബാഴ്സലോണ റഫറിക്ക് എതിരെ ഉയർത്തുന്ന പരാതികൾ താൻ കാര്യമാക്കുന്നില്ല എന്നും സിദാൻ കൂട്ടിച്ചേർത്തു.

Previous article29 റണ്‍സ് വിജയവുമായി സിഡ്നി തണ്ടര്‍
Next articleറൊണാൾഡോയുടെ പകരകാരനാകുക എളുപ്പമല്ല, പക്ഷെ ഹസാർഡ് മികച്ച കളിക്കാരൻ – മെസ്സി