ഗോകുലം എഫ് സിയുടെ ആരംഭം മുതൽ ടീമിനെ നയിച്ച ക്യാപ്റ്റൻ സുശാന്ത് മാത്യു ഗോകുലം എഫ് സിയോട് വിടപറഞ്ഞു. ഈ കഴിഞ്ഞ കേരള പ്രീമിയർ ലീഗ് കിരീടവും ഉയർത്തിയാണ് സുശാന്ത് മാത്യു ക്ലബ് വിടുന്നത്. ഗോകുലം ക്ലബ് ആരംഭിക്കുമ്പോൾ ഒരു കൂട്ടം യുവനിരയെ നയിക്കാനുള്ള ചുമതല ആയിരുന്നു സുശാന്ത് മാത്യുവിന്.
2017 തുടക്കത്തിൽ ബിജു പട്നായിക് ടൂർണമെന്റിൽ ടീമിനെ നയിച്ച് കൊണ്ടായിരുന്നു സുശാന്ത് മാത്യു ഗോകുലം കരിയർ ആരംഭിച്ചത്. 2017 ക്ലബ് ഫുട്ബോൾ ചാമ്പ്യഷിപ്പിൽ ഗോകുലത്തെ ഫൈനൽ വരെയും, 2017ലെ കേരള പ്രീമിയർ ലീഗിൽ ഗോകുലത്തെ സെമി ഫൈനലിലേക്കും സുശാന്ത് മാത്യു നയിച്ചു.
പലപ്പോഴും പരിക്ക് വില്ലനായത് കൊണ്ട് ഐലീഗിൽ പലപ്പോഴും ആദ്യ ഇലവനിൽ എത്താൻ സുശാന്ത് മാത്യുവിനായിരുന്നില്ല. എങ്കിലും ഇറങ്ങിയപ്പോൾ ഒക്കെ മികച്ചു നിക്കാൻ അദ്ദേഹത്തിനായി. അവസാനം നടന്ന കേരള പ്രീമിയർ ലീഗ് കിരീട ഉയർത്തുമ്പോയും ടീമിനൊപ്പം സുശാന്ത് ഉണ്ടായിരുന്നു. ഇനി സുശാന്ത് മാത്യു എവിടെ കളിക്കും എന്ന കാര്യം ഇതുവരെ വ്യക്തമല്ല.
ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ തുടങ്ങി വൻ ക്ലബുകൾക്കായും ഒപ്പം ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലും സുശാന്ത് മാത്യു മുമ്പ് കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial