അവ്രാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തിരികെ എത്തില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇസ്രായേലി പരിശീലകൻ അവ്രാം ഗ്രാന്റ് ഐ എസ് എല്ലിലേക്ക് തിരികെ എത്തിയേക്കില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായ ഗ്രാന്റിന് പകരം ആളെ കണ്ടെത്താൻ ഉള്ള ശ്രമം ക്ലബ് അരംഭിച്ചു കഴിഞ്ഞു‌. കഴിഞ്ഞ സീസൺ മധ്യത്തിൽ ആയിരുന്നു ഗ്രാന്റ് നോർത്ത് ഈസ്റ്റിന്റെ ചുമതല ഏറ്റെടുത്തത്. മോശം ഫോമിലായിരുന്ന നോർത്ത് ഈസ്റ്റിനെ അദ്ദേഹത്തിനും കരകയറ്റാൻ ആയിരുന്നില്ല.

പുതിയ സീസണിൽ സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിർവധി മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്‌. അതിൽ ഒന്നാണ് അവ്രാം ഗ്രാന്റ്. മുൻ വെസ്റ്റ് ഹാം, ചെൽസി പരിശിലകൻ കൂടിയാണ് ഗ്രാന്റ്. നോർത്ത് ഈസ്റ്റ് ഉടൻ തന്നെ പുതിയ പരിശീലകനെ കണ്ടെത്തും. ഇതുവരെ വിദേശ താരങ്ങളെ ഒന്നും ടീമിൽ എത്തിക്കാത്ത നോർത്ത് ഈസ്റ്റ് താരങ്ങളെ എത്തിക്കുന്ന കാര്യവും വേഗത്തിൽ ആക്കാൻ ശ്രമിക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial