പുതിയ ആഴ്സണൽ പരിശീലകൻ ഉനൈ എമറിക്ക് ഇതിലും കടുത്ത ഒരു അരങ്ങേറ്റം ഇനി ഉണ്ടാവാൻ ഇടയില്ല. ഇന്ന് പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന അവർക്ക് എതിരാളികൾ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയാണ്.
കമ്യുണിറ്റി ഷീൽഡിൽ മികച്ച പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. പോയ സീസണിലെ അതേ പ്രകടനം തന്നെയാവും അവർ ഇത്തവണയും ലക്ഷ്യമിടുക. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കളി എന്നത് ആഴ്സണലിന് അൽപം ആശ്വാസം നൽകിയേക്കും.
ആഴ്സണൽ നിരയിലേക്ക് റംസി ഇന്ന് കളിച്ചേക്കും. പക്ഷെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന നാച്ചോ മോൻറിയാൽ, കോലാസിനാച് എന്നിവർക്ക് പരിക്കാണ്. ഇതോടെ ഈ പൊസിഷനിൽ തൽകാലം പുതിയ ഒരാളെ എമറിക്ക് കളിപ്പിക്കേണ്ടി വരും. സിറ്റി നിരയിലേക്ക് മെൻഡി തിരിച്ചെത്തും. കഴിഞ്ഞ സീസണിൽ പരിക്കേറ്റ താരം ഈ സീസണിൽ പുതിയ തുടക്കമാകും ലക്ഷ്യമിടുക. റിയാദ് മഹ്റസും അരങ്ങേറിയേക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial