ഏഷ്യാ കപ്പിലെ തുടക്കം ഇന്ത്യക്ക് ഗംഭീരമായിരുന്നു. തായ്ലാന്റിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. എന്നാൽ ഈ വിജയം കൊണ്ടു മാത്രം സന്തോഷിക്കാൻ ആവില്ല എന്ന് ഇന്ത്യൻ സ്ട്രൈക്കർ സുനിൽ ഛേത്രി പറയുന്നു. ലക്ഷ്യം ഇനിയും നേടിയിട്ടില്ല അതുകൊണ്ട് ഈ വിജയം എന്തെങ്കിലും നൽകിയെന്നോ പൂർത്തിയാക്കി എന്നോ പറയാൻ ആവില്ല. ഛേത്രി പറഞ്ഞു.
നോക്കൗട്ട് റൗണ്ടാണ് ഇന്ത്യയുടെ ലക്ഷ്യം അതതിൽ എത്തിയാൽ മാത്രമെ എന്തെങ്കിലും നേടിയതായി പറയാൻ കഴിയൂ എന്നും ഛേത്രി പറയുന്നു. തായ്ലാന്റിനെതിരായ വിജയത്തെയോ തായ്ലാന്റിനെയോ കുറച്ചു കാണുന്നില്ല. പക്ഷെ സത്യം എന്താണെന്നു വെച്ചാൽ തായ്ലാന്റ് ഇന്ത്യക്ക് നേരിടാൻ ഉള്ളതിൽ ഏറ്റവും എളുപ്പമുള്ള എതിരാളികൾ ആയിരുന്നു ഛേത്രി പറഞ്ഞു.
അടുത്ത എതിരാളികൾ ആയ യു എ ഇ അങ്ങനെ ആയിരിക്കില്ല. അവർ കരുത്തരാണ്. അവർക്ക് പിറകെ വരുന്ന ബഹ്റൈനും യു എ ഇക്ക് ഒപ്പം തന്നെ കരുത്തരാണ് ഛേത്രി ഓർമ്മിപ്പിച്ചു.