ലിവർപൂൾ ഡിഫൻസിൽ വീണ്ടും പരിക്ക്

ലിവർപൂൾ ഡിഫൻസിനെ വീണ്ടും പരിക്ക് പിടിച്ചിരിക്കുകയാണ്. ഇന്നലെ എഫ് എ കപ്പ് മത്സരത്തിനിടെ സെന്റർ ബാക്ക് ലോവ്റെനാണ് പരിക്കേറ്റത്. ഹാം സ്ട്രിംഗ് ഇഞ്ച്വറി നേരിട്ട ലോവറനെ ഉടൻ തന്നെ ക്ലോപ്പ് പിൻവലിക്കുകയും ചെയ്തു. രണ്ട് ആഴ്ചകളോളം ലോവറെൻ പുറത്തിരിക്കേണ്ടി വരും. ലിവർപൂൾ പരിക്ക് പേടിച്ച് പല സീനിയർ താരങ്ങളെയും ഇന്നലെ ഇറക്കിയിരുന്നില്ല.

ലോവ്റെൻ ഇറക്കേണ്ട എന്നായിരുന്നു താൻ ആദ്യം തീരുമാനിച്ചത് എന്നും എന്നാൽ എഫ് എ കപ്പിനെ ബഹുമാനിക്കുന്നില്ല എന്ന് ആൾക്കാർ പറയുന്നതിനാൽ ലോവ്റെനെ ഇറക്കിയതാണെന്നും ക്ലോപ്പ് പറഞ്ഞു. അതിനുള്ള ഫലം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു. ലിവർപൂൾ ഡിഫൻസിൽ ഗോമസ്, മാറ്റിപ്പ് എന്മിവർ നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ്. അർനോൾഡ് പരിക്ക് കഴിഞ്ഞ് തിരികെ എത്തുന്നതേയുള്ളൂ.

പ്രീമിയർ ലീഗിൽ ലോവ്റെന്റെ പരിക്ക് ലിവർപൂളിനെ കാര്യമായി ബാധിച്ചേക്കും. വാൻ ഡൈകിനൊപ്പം ക്ലോപ്പ് ആരെ സെന്റർ ബാക്ക് ആയി ഇറക്കും എന്നത് കണ്ടറിയണം.

Previous article“ഈ വിജയം കൊണ്ട് ഒന്നും പൂർത്തിയാവുന്നില്ല, തായ്ലാന്റ് ഏറ്റവും കടുപ്പം കുറഞ്ഞ എതിരാളികൾ”
Next articleമൗറിഞ്ഞോക്കെതിരെ ആരോപണവുമായി പോഗ്ബയുടെ സഹോദരൻ