ആൾമാറാട്ടം,സെവൻസ് മൈതാനങ്ങളിൽ എഫ് സി കൊണ്ടോട്ടിക്ക് വിലക്ക്

സെവൻസ് ടീമായ എഫ് സി കൊണ്ടോട്ടിക്ക് എതിരെ കടുത്ത നടപടിയുമായി അസോസിയേഷൻ. വ്യാജരേഖ സമർപ്പിച്ച് ആൾമാറാട്ടാം നടത്തി വിദേശ താരങ്ങളെ കളിപ്പിച്ചതിനാണ് എഫ് സി കൊണ്ടോട്ടിക്ക് എതിരെ നടപടി ഉണ്ടായിരിക്കുന്നത്. 2-1 -19 ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ആയിരുന്നു എഫ് സി കൊണ്ടോട്ടി ടീമിൽ രണ്ട് വിദേശ കളിക്കാരെ വ്യാജരേഖകളുമായി കളിപ്പിച്ചത്. ജയക്കെതിരായ ആ മത്സരത്തിൽ എഫ് സി കൊണ്ടോട്ടി പരാജയപ്പെട്ടു എങ്കിലും ഈ വിവരം ശ്രദ്ധയിൽ പെട്ട സെവൻസ് അസോസിയേഷൻ നടപടി എടുക്കുക ആയിരുന്നു.

ഈ രണ്ട് വിദേശ താരങ്ങളെയും ഈ സീസൺ ഉടനീളം സെവൻസ് അസോസിയേഷൻ അംഗീകരിച്ച ടൂർണമെന്റുകളിൽ നിന്ന് വിലക്കി.
കൂടാതെ ആൾമാറാട്ടം നടത്തിയ FC കൊണ്ടോട്ടി ടീമിനെ മലപ്പുറം ജില്ലയിലെ തുവ്വൂർ, പാണ്ടിക്കാട്, തിരുരങ്ങാടി, കണ്ണൂർ ജില്ലയിലെ ഇരിട്ടി, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്നീ ടൂർണമെന്റിൽ നിന്നും വിലക്കിയതായി അസോസിയേഷൻ അറിയിച്ചു.

Previous articleധോണിയുടെ മികച്ച റാങ്കിനെ മറികടന്ന് പന്ത്
Next article“ഈ വിജയം കൊണ്ട് ഒന്നും പൂർത്തിയാവുന്നില്ല, തായ്ലാന്റ് ഏറ്റവും കടുപ്പം കുറഞ്ഞ എതിരാളികൾ”