ഇന്ത്യൻ ഫുട്ബോൾ ടീമിന് ഫിഫ വിലക്ക് ലഭിക്കുമോ എന്ന ആശങ്കയിൽ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ നിൽക്കുന്ന സമയത്ത് ഈ വിഷയത്തെ കുറിച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രി പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ലഭിക്കരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് സുനിൽ ഛേത്രി പറഞ്ഞു. എന്ത് തന്നെ സംഭവിച്ചാലും ഒരു വിലക്ക് ഉണ്ടാകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത്. അങ്ങനെ ഉണ്ടായാൽ അത് ഇന്ത്യൻ ഫുട്ബോളിന് വലിയ തിരിച്ചടിയാകും. ഛേത്രി പറഞ്ഞു.
ഇന്ത്യൻ ഫുട്ബോളിന് മാത്രമല്ല തനിക്കും അത് വലിയ ക്ഷീണമാകും എന്ന് സുനിൽ ഛേത്രി പറയുന്നു. താൻ എന്റെ കരിയറിലെ അവസാന ഘട്ടത്തിലാണ്. തനിക്ക് 37 വയസ്സായി. തന്റെ അവസാന മത്സരങ്ങളാണ് താൻ കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫിഫ വിലക്ക് ലഭിക്കരുത് എന്നാണ് തന്റെ ആഗ്രഹം. ഛേത്രി പറഞ്ഞു. എ ഐ എഫ് എഫിന്റെ ഭരണ ചുമതല കോടതി താൽക്കാലിക സമതിയെ ഏൽപ്പിച്ചതാണ് ഇന്ത്യൻ ഫുട്ബോളിനെതിരെ ഫിഫ നടപടി വരും എന്ന് ആശങ്ക വരാൻ കാരണം.