മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യാത്രയയപ്പ് തുടരുന്നു, ടുവൻസെബെയും ക്ലബ് വിടും

Img 20220603 154933

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ നിന്ന് ഒരുപാട് താരങ്ങളാണ് വിടവാങ്ങുന്നത്. പോഗ്ബ, ലിംഗാർഡ്, മാറ്റ എന്നിവർക്ക് പിറകെ യുവ സെന്റർ ബാക്ക് അക്സൽ ടുവൻസെബെയും ക്ലബ് വിടും എന്ന് ഉറപ്പായി. ടുവൻസെബെ ക്ലബ് വിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

പ്രീമിയർ ലീഗ് ക്ലബ് ആയ ആസ്റ്റൺ വില്ലയിലും ഇറ്റാലിയൻ ക്ലബായ നാപോളിയിലുമായി ലോണിൽ ആണ് കഴിഞ്ഞ സീസൺ ടുവൻസെബെ ചുലവഴിച്ചത്. കരിയർ നേർവഴിക്ക് ആക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചെറിയ ഏതെങ്കിൽ പ്രീമിയർ ലീഗ് ക്ലബിൽ ചേരാൻ ആണ് ടുവൻസെബെ തീരുമാനിച്ചിരിക്കുന്നത്.

ഇതിനു മുമ്പുള്ള സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനൊപ്പം തന്നെ തുടർന്നു എങ്കിലും ടുവൻസെബെക്ക് യുണൈറ്റഡിൽ അധികം അവസരം ലഭിച്ചിരുന്നില്ല. 24കാരനായ താരം 2006 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിക്ക് ഒപ്പം ഉണ്ട്.

Previous articleലാ ലിഗ മുന്നോട്ടു വെച്ച സിവിസി ഡീൽ നിരാകരിച്ചും സാമ്പത്തിക ഭദ്രത കൈവരിക്കാൻ വഴി തേടി ബാഴ്‌സ
Next article“തന്റെ അവസാന മത്സരങ്ങളുടെ സമയമാണ്, ഫിഫ ഇന്ത്യയെ വിലക്കിയാൽ ഇന്ത്യൻ ഫുട്ബോളിനും തനിക്കും വലിയ ക്ഷീണമാകും” – സുനിൽ ഛേത്രി