ഛേത്രിക്ക് ഒപ്പം കളിക്കാൻ കഴിയാതിരുന്നതിൽ വിഷമം ഉണ്ടെന്ന് ഐ എം വിജയൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ദിവസം ഇന്ത്യൻ ഫുട്ബോൾ കണ്ട രണ്ട് മികച്ച സ്ട്രൈക്കർമാർ ഒരുമിച്ച് സാമൂഹിക മാധ്യമത്തിൽ എത്തിയത് ആരാധകർക്ക് ഏറെ സന്തോഷമുള്ള നിമിഷങ്ങളാണ് സമ്മാനിച്ചത്. സുനിൽ ഛേത്രിയും കേരളത്തിന്റെ സ്വന്തം ഐ എം വിജയനുമാണ് ഇന്നലെ ഇൻസ്റ്റഗ്രാമിൽ അഭിമുഖവുമായി ഒപ്പം എത്തിയത്. സുനിൽ ഛേത്രിക്ക് ഒപ്പം ഇന്ത്യക്കു വേണ്ടി കളിക്കാൻ ആയില്ല എന്നതിൽ സങ്കടമുണ്ട് എന്ന് ഐ എം വിജയൻ പറഞ്ഞു.

താൻ റിട്ടയർ ചെയ്യുന്നത് ഒന്നോ രണ്ടോ വർഷം വൈകിപ്പിച്ചിരുന്നു എങ്കിൽ തനിക്ക് ഛേത്രിക്ക് ഒപ്പം കളിക്കാൻ കഴിയുമായിരുന്നു എന്ന് വിജയൻ പറഞ്ഞു. ബൈചുങ് ബൂട്ടിയക്ക് സുനിൽ ഛേത്രിക്ക് ഒപ്പം കളിക്കാൻ കഴിഞ്ഞു എന്നതിൽ തനിക്ക് അസൂയ ഉണ്ട് എന്നും ഐ എം വിജയൻ പറഞ്ഞു. തങ്ങൾ മൂന്നു പേരും ഒരുമിച്ച് ഇന്ത്യക്കായി കളിച്ചിരുന്നു എങ്കിൽ അത് മനോഹരമായേനെ എന്നും ഐ എം വിജയൻ പറഞ്ഞു. ബൂട്ടിയയും ഛേത്രിയും ഇന്ത്യയുടെ അറ്റാക്കിൽ ഒരുപാട് മത്സരങ്ങൾ ഒരുമിച്ചു കളിച്ചിട്ടുണ്ട്. ഐ എം വിജയനും ബൂട്ടിയയും അതുപോലെ തന്നെ ഒരുപാട് മത്സരം