ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതാൻ ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനില്‍ ഛേത്രി. ഛേത്രിയുടെ 50 ആം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരമാണ് ഇന്ന് മുംബൈ സിറ്റിക്കെതിരെ നടക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 2017-18 സീസണിലാണ് ബെംഗളൂരു ആദ്യമായി ഇറങ്ങിയത്. ബെംഗളൂരുവിലെ മുന്നില്‍ നിന്നും നയിക്കാന്‍ ക്യാപ്റ്റന്‍ ഛേത്രിയുണ്ടായിരുന്നു. ചെന്നെയിന്‍ എഫ്‌സിയോട് കിരീടം അടിയറവ് പറഞ്ഞെങ്കിലും മികച്ച പ്രകടനവുമായി ബെംഗളൂരു വരവറിയിച്ചു. 14 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ ഛേത്രി അടിച്ചത്.
ബെംഗളൂരുവിനോടൊപ്പം അഞ്ച് വർഷത്തിലേറെയായി ഛേത്രിയുണ്ട്. ഐ ലീഗിൽ വിജയക്കൊടി പാറിച്ചതിനു ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എത്തുന്നത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമാണ് സുനിൽ ഛേത്രി. ഇന്ത്യക്കായി 67 ഗോളുകളും ഛേത്രി നേടിയിട്ടുണ്ട്.