സുദേവ എഫ് സി ഇനി ഐലീഗിൽ, നേരിട്ട് പ്രവേശനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡെൽഹിക്കും ഇനി ഒരു ഐ ലീഗ് ക്ലബ്. ഡൽഹി ക്ലബായ സുദേവ എഫ് സിക്ക് ഐ ലീഗിലേക്ക് നേരിട്ട പ്രവേശനം നൽകാൻ എ ഐ എഫ് എഫ് തീരുമാനിച്ചു. ഐ ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാനായി മൂന്ന് ക്ലബുകൾ അപേക്ഷ സമർപ്പിച്ചിരുന്നു. അതിൽ നിന്നാണ് സിദേവ എഫ് സിയെ തിരഞ്ഞെടുത്തത്. വിശാഖപട്ടണത്തിൽ നിന്നുള്ള ശ്രീനിധി ഫുട്ബോൾ ക്ലബ്, ഷില്ലോങിൽ നിന്നുള്ള റൈന്റിഹ് ക്ലബ് എന്നിവരായിരുന്നു സുദേവയ്ക്ക് ഒപ്പം അപേക്ഷ സമർപ്പിച്ച മറ്റു ക്ലബുകൾ.

മോഹൻ ബഗാൻ ഐ ലീഗ് വിടുന്ന ഒഴിവിൽ ആണ് ഒരു ക്ലബിന് നേരിട്ട് പ്രവേശനം ലഭിക്കുന്നത്. മികച്ച അക്കാദമി ഉള്ള സുദേവ എഫ് സി ദേശീയ യൂത്ത് ലീഗുകളിൽ സ്ഥിര സാന്നിദ്ധ്യമാണ്. 2014ൽ ആരംഭിച്ച ക്ലബ് നേരത്തെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കളിച്ചിട്ടുണ്ട്. ഡെൽഹി അംബേദ്കർ സ്റ്റേഡിയമാകും സുദേവയുടെ ഹോം ഗ്രൗണ്ട്‌. ഈ സീസണിൽ നവംബറിൽ ഐ ലീഗ് ആരംഭിക്കാൻ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. നേരിട്ട് പ്രവേശനം ലഭിക്കുന്ന ക്ലബ് ആയത് കൊണ്ട് ആദ്യ സീസണിൽ സുദേവ റിലഗേഷൻ നേരിടേണ്ടതില്ല.