അങ്ങനെ നീണ്ട കാത്തിരിപ്പിനു ശേഷം സുഭാ ഘോഷിന്റെ ട്രാൻസ്ഫർ പൂർത്തിയായി. ട്രാൻസ്ഫർ അനുവദിക്കില്ല എന്ന മോഹൻ ബഗാന്റെ വാദം എ ഐ എഫ് എഫ് അംഗീകരിച്ചില്ല. സുഭ ഘോഷിന്റെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫർ ശരിയാണെന്നും ഇനി മുതൽ സുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരിക്കും എന്നും എ ഐ എഫ് എഫ് പ്ലയർ സ്റ്റാറ്റസ് കമ്മിറ്റി ഇന്നലെ വിധിച്ചു.
നൊങ്ഡമൊമ്പ നവോറത്തിന്റെയും സുഭാ ഘോഷിന്റെയും ട്രാൻസ്ഫർ ആയിരുന്നി വിവാദത്തിൽ ആയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് യുവതാരം നവോറത്തെ ജനുവരിയിൽ എ ടി കെ മോഹൻ ബഗാൻ സൈൻ ചെയ്തിരുന്നു. എന്നാൽ സൈൻ ചെയ്തതിനു ശേഷം മെഡിക്കൽ പരിശോധനയിൽ നവോറത്തിന് എ സി എൽ ഇഞ്ച്വറി ഉള്ളതായി കണ്ടെത്തി.
കേരള ബ്ലാസ്റ്റേഴ്സ് ഇഞ്ച്വറി മറച്ചു വെച്ചാണ് ട്രാൻസ്ഫർ നടത്തിയത് എന്ന് മോഹൻ ബഗാൻ ആരോപിക്കുകയും നവോറത്തിന് പകരം ബഗാനിൽ നിന്ന് എത്തിയ സുഭാ ഘോഷിന്റെ ട്രാൻസ്ഫർ രജിസ്ട്രേഷൻ നടത്താം വിടില്ല എന്നും ബഗാൻ പറയുക ആയിരുന്നു. എന്നാൽ രണ്ട് താരങ്ങളുടെയും ട്രാൻസ്ഫർ രണ്ട് ആണെന്ന് എ ഐ എഫ് എഫ് പറഞ്ഞു. അതുകൊണ്ട് തന്നെ സുഭ ഘോഷിന് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാം എന്നും എ ഐ എഫ് എഫ് പറഞ്ഞു.