പോഗ്ബ മാർച്ചിൽ തിരികെയെത്തും

20201104 142952
Credit; Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ ഈ മാസം കളിക്കില്ല എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. പോഗ്ബയുടെ പരിക്ക് സുഖമായി വരുന്നുണ്ട് എങ്കിലും ഇപ്പോൾ താരത്തെ കളിപ്പിക്കുന്നത് ചിന്തിക്കുന്നില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. പോഗ്ബയ്ക്ക് ആവശ്യമായ സമയം നൽകും. മാർച്ചിൽ ആകും പോഗ്ബ തിരികെ കളത്തിൽ എത്തുക എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

മാർച്ച് 6ന് നടക്കുന്ന മാഞ്ചസ്റ്റർ ഡാർബിക്ക് മുന്നെ തിരികെയെത്താൻ ആണ് പോഗ്ബ ശ്രമിക്കുന്നത്. പോഗ്ബയ്ക്ക് പരിക്കേറ്റത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങളും മോശമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 10 പോയിന്റ് പിറകിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.

Previous articleസെറീനക്ക് വീണ്ടും കാത്തിരിപ്പ്! സെറീനയെ തകർത്തു നയോമി ഒസാക്ക ഫൈനലിൽ!
Next articleമോഹൻ ബഗാന് തിരിച്ചടി, സുഭ ഘോഷ് അവസാനം കേരള ബ്ലാസ്റ്റേഴ്സ് താരമായി