എമ്പപ്പെയുടെ പ്രകടനം തനിക്ക് പ്രചോദനമായി എന്ന് ഹാളണ്ട്

20210218 122215

ഇന്നലെ സെവിയ്യക്ക് എതിരായി താൻ നടത്തിയ പ്രകടനത്തിന് കാരണക്കാരൻ എമ്പപ്പെ ആണെന്ന് ഡോർട്മുണ്ട് താരം എർലിംഗ് ഹാളണ്ട്. ഇന്നലെ ഇരട്ട ഗോളുകളുമായി ഡോർട്മുണ്ടിന്റെ വിജയശില്പി ആകാൻ ഹാളണ്ടിനായിരുന്നു. താൻ കഴിഞ്ഞ ദിവസം എമ്പപ്പെ ബാഴ്സലോണക്ക് എതിരെ നേടിയ ഹാട്രിക്ക് കണ്ടിരുന്നു. ആ പ്രകടനം തനിക്ക് വെറുതെ കുറെ ഊർജ്ജം നൽകി എന്ന് ഹാളണ്ട് പറഞ്ഞു.

അതുകൊണ്ട് തന്നെ ഈ പ്രകടനത്തിന് എമ്പപ്പെയ്ക്ക് ആണ് നന്ദി എന്ന് ഇരട്ട ഗോളുകളെ കുറിച്ച് ഹാളണ്ട് പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ അവസാന രണ്ട് സീസണുകളിലായി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച താരമാണ് ഹാളണ്ട്. 13 മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ ഹാളണ്ട് ചാമ്പ്യൻസ് ലീഗിൽ ഇതുവരെ അടിച്ചിട്ടുണ്ട്. 3 എവേ ഗോളുകൾ ഇന്നലെ ലഭിച്ചു എങ്കിലും സെവിയ്യക്ക് എതിരായ രണ്ടാം പാദത്തിലും നന്നായി കളിക്കേണ്ടതുണ്ട് എന്ന് ഹാളണ്ട് പറഞ്ഞു.

Previous articleമോഹൻ ബഗാന് തിരിച്ചടി, സുഭ ഘോഷ് അവസാനം കേരള ബ്ലാസ്റ്റേഴ്സ് താരമായി
Next articleമാര്‍ക്ക് വുഡ് ഐപിഎല്‍ ലേലത്തില്‍ നിന്ന് പിന്മാറി