സുവാരസ്, കോസ്റ്റ, സിമിയോണി.. അത്ലറ്റിക്കോ മാഡ്രിഡ് ഇനി ദയ ഇല്ലാ മാഡ്രിഡാകും!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സുവാരസ് അത്ലറ്റിക്കോ മാഡ്രിഡ് ക്ലബിലേക്ക് പോകുന്നതിൽ ബാഴ്സലോണ ആരാധകർക്ക് ദുഖം ഉണ്ടാകും. എന്നാൽ സുവാരസ് പരിശീലകൻ സിമിയോണിക്ക് കീഴിൽ കളിക്കും എന്നത് ഏത് ഫുട്ബോൾ ആരാധകനും ആകാംക്ഷ നൽകുന്ന വാർത്തയാണ്. സിമിയോണിയുടെ കോച്ചിംഗ് അത്രയ്ക്ക് പേരു കേട്ടതാണ്. ആരോടും ഒരു ദയയും ഇല്ലാത്ത വളരെ കാർക്കശ്യക്കാരനായ പരിശീലകനാണ് സിമിയോണി. വിജയിക്കാൻ വേണ്ടി ഏതറ്റവും പോകാൻ തയ്യാറാവുന്ന പരിശീലകൻ. സിമിയോണിക്ക് കീഴിൽ കളിക്കുന്ന താരങ്ങളും ഇതുപോലെ ദയ ഇല്ലാത്തവരായാണ് അറിയപ്പെടുന്നത്.

ഗോഡിനും ഗിമിനസും അത്ലറ്റിക്കോ സെന്റർ ബാക്ക് കൂട്ടുകെട്ടായ സമയത്ത് അവരെ ഏത് അറ്റാക്കിംഗ് താരത്തിനും ഭയമായിരുന്നു. ഇപ്പോൾ സുവാരസ് സിമിയോണിയുടെ കീഴിൽ എത്തുമ്പോൾ ഇത് മെയ്ഡ് ഇൻ ഹെവൺ എന്ന് പറയുമ്പോലെ മെയ്ഡ് ഇൻ ഹെൽ കൂട്ടുകെട്ടാണെന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. ബാഴ്സലോണയിൽ സുവാരസ് ഇത്തിരി മയത്തിലാണ് കളിച്ചത് എങ്കിലും സുവാരസിന്റെ പോരാട്ട വീര്യം കുപ്രസിദ്ധി നേടിയതാണ്. ഉറുഗ്വേയ്ക്ക് വേണ്ടിയും ലിവർപൂളിന് വേണ്ടിയും ഒക്കെ അടി ചെയ്തും കടിച്ചും ഒക്കെ വിജയം നേടിക്കൊടുത്ത താരമാണ് സുവാരസ്.

പണ്ട് ലോകകപ്പിൽ ഘാനയ്ക്ക് എതിരെ തന്റെ കൈ കൊണ്ട് ഗോൾ സേവ് ചെയ്ത് ചുവപ്പും വാങ്ങി പോയി ഉറുഗ്വേയെ സെമി ഫൈനലിലേൽക് എത്തിച്ച ആ ദയ ഒട്ടും ഇല്ലാത്ത സുവാരസിനെ സിമിയോണിക്ക് കീഴിൽ വീണ്ടും ഫുട്ബോൾ ആരാധകർക്ക് കഴിയും. സുവാരസിനൊപ്പം അറ്റാക്കിൽ ഇറങ്ങുക ഡിയേഗോ കോസ്റ്റയും കൂടിയാകും എന്ന് വരുമ്പോൾ പിന്നെ ഒന്നും പറയാനില്ല. കളിച്ച ക്ലബുകളിൽ എല്ലാം ആരാധകരുടെ പ്രിയ താരവും എതിരാളികൾ ഏറ്റവും കൂടുതൽ വെറുക്കുന്ന താരവും ആകാൻ കഴിഞ്ഞ ആളാണ് കോസ്റ്റ. ഡിയേഗോ കോസ്റ്റയും സുവാരസും സിമിയോണിയും ഒന്നിച്ചാൽ അത് ഒരു യുദ്ധസമാനായ ഫുട്ബോൾ കാണാൻ ഉള്ള അവസരവുമാകും എന്ന് പറയാം.

സുവാരസിന് പ്രായം കുറച്ച് ആയെങ്കിലും പരിക്ക് ഇല്ലാതെ നിൽക്കുക ആണെങ്കിൽ ഇനിയിം രണ്ടോ മൂന്നോ സീസണുകളിൽ കൂടെ ലലിഗയിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി നിൽക്കാൻ സുവാരസിന് ആവുക തന്നെ ചെയ്യും. ഇത് വരും സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിന് ബാഴ്സക്കും റയലിനും അടുത്തേക്ക് എത്താൻ സഹായകമാവുകയും ചെയ്യും.