സുവാരസിന്റെ ക്രോസ് കവാനിയുടെ ഫിനിഷ്. അതാണ് ആദ്യ പകുതിയിൽ ഉറുഗ്വേക്ക് ലീഡ് നേടിക്കൊടുത്തത്. ഉറുഗ്വേ ചരിത്രത്തിൽ മാത്രമല്ല ഇന്ന് രാജ്യാന്തര ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടായി ഇരുവരും മാറിയിരിക്കുകയാണ്. സാൾട്ടോ എന്ന ഉറുഗ്വേ നഗരത്തിൽ വെറും രണ്ടാഴ്ച മാത്രം വ്യത്യാസത്തിൽ ജനിച്ചവരാണ് ഇരുവരും. ആ നഗരത്തിലെ രണ്ട് പേരും ഇന്നത്തെ ഗോളോടെ ലോകകപ്പിലെ മികച്ച പാർട്ൺഷിപ്പുകളിൽ ഒന്നായും ഇവർ മാറുകയാണ്.
നാലു ഗോളുകളിലാണ് ലോകകപ്പുകളിൽ ഇതുവരെ ഇരുവരും പങ്കുചേർന്നത്. മിറോസ്ല്ലാവ് ക്ലോസെയും ബല്ലാക്കും ചേർന്ന് ഒരുക്കിയ 5 ഗോളുകൾ എന്ന റെക്കോർഡിന്റെ തൊട്ടു പിറകിലാണ് ഇരുവരും എത്തിയിരിക്കുന്നത്. ബല്ലാക്ക്- ക്ലോസെ സഖ്യത്തിന് മുൻപ് 1950കളിൽ പോളണ്ടിന്റെ ഷാർമാച് – ലാറ്റോ സഖ്യമായിരുന്ന് 5 ഗോളുകളിൽ ഒരുമിച്ച് ഭാഗമായത്.
കവാനിയും സുവാരസും അവസാന മൂന്ന് ലോകകപ്പുകളിലും ഉറുഗ്വേക്കായി ഗോൾ കണ്ടെത്തിയിട്ടുണ്ട്. കവാനിയുടെ ഇതിവരെയുള്ള 44 രാജ്യാന്തര ഗോളുകളിൽ 12ഉം സുവാരസിന്റെ അസിസ്റ്റായിരുന്നു. ഏതാണ്ട് 27 ശതമാനത്തോളം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial