സ്റ്റെയിനെയും മറികടന്ന് അശ്വിൻ, വിക്കറ്റ് വേട്ടയിൽ എട്ടാമത്

ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടെസ്‌റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഡെയ്ൽ സ്റ്റെയ്‌നെ പിന്തള്ളി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ vs ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ധനഞ്ജയ ഡി സിൽവയെ പുറത്താക്കിയപ്പോൾ ആണ് അശ്വിൻ സ്റ്റെയിനെ മറികടന്നത്.

ശ്രീലങ്കൻ ഓൾറൗണ്ടർ അശ്വിന്റെ 440-മത്തെ ടെസ്റ്റ് ഇരയാണ്. ഇതോടെ സ്റ്റെയ്‌ന്റെ 439 വിക്കറ്റുകൾ എന്ന കടന്ന അശ്വിൻ മറികടന്നു. അശ്വിൻ 162 ഇന്നിംഗ്‌സുകളിൽ നിന്ന് 440 വിക്കറ്റ് നേടിയിട്ടുണ്ട്. 800 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഏക ക്രിക്കറ്റ് താരമായ ശ്രീലങ്കൻ ഓഫ് സ്പിന്നർ മുത്തയ്യ മുരളീധരനാണ് വിക്കറ്റ് പട്ടികയിൽ മുന്നിലുള്ളത്. 709 ടെസ്റ്റ് വിക്കറ്റുകൾ ഉള്ള ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണാണ് രണ്ടാമത്.

Most wickets in Tests:

800 – Muthiah Muralitharan
708 – Shane Warne
640 – James Anderson
619 – Anil Kumble
563 – Glenn McGrath
537 – Stuart Broad
519 – Courtney Walsh
440* – R Ashwin
439 – Dale Steyn