ഇത് പൂനെ സിറ്റിയെ നേരിടാൻ പറ്റിയ സമയമല്ല – സ്റ്റൊഹാനോവിച്

Newsroom

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റിയെ നേരിടാൻ പൂനെയിൽ എത്തിയിരിക്കുകയാണ്. പൂനെ വളരെ മോശം ഫോമിലൂടെ ആണ് കടന്നു പോകുന്നത് എങ്കിലും പൂനെ സിറ്റിയെ നേരിടാൻ പറ്റിയ സമയമല്ല ഇതെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ സ്ട്രൈക്കർ സ്റ്റൊഹാനോവിച് പറഞ്ഞു. പൂനെ സിറ്റിയെ നേരിടാൻ പറ്റിയ സമയമായി ഞാൻ ഇത് കാണുന്നില്ല. കാരണം അവർക്ക് ഇത്രയും മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു പോയന്റ് മാത്രമെ ഉള്ളൂ‌. ആ സ്ക്വാഡ് അർഹിക്കുന്നത് അതല്ല. അതുകൊണ്ട് തന്നെ അവർക്കാണ് ജയം കൂടുതൽ ആവശ്യം. വളരെ മികച്ച സ്ക്വാഡാണ് അവർക്കുള്ളത് എന്നും സ്റ്റൊഹാനോവിച് പറഞ്ഞു.

പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും തങ്ങൾക്ക് തങ്ങളിൽ വിശ്വാസമുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ പൂനെയിൽ ഫലിക്കും എന്ന് ഉറപ്പുണ്ട് എന്നും സ്റ്റൊഹാനോവിച് പറഞ്ഞു. മികച്ച ഫോമിലുള്ള സ്റ്റൊഹാനോവിച് കഴിഞ്ഞ മത്സരത്തിൽ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയിരുന്നു എങ്കിലും മികച്ചൊരു ഫിനിഷിലൂടെ അതിനുള്ള പ്രായശ്ചിത്തം ചെയ്തിരുന്നു. പൂനെ സിറ്റിയിൽ ഏറ്റവും പേടിക്കേണ്ടത് അൽഫാരോയേയും മാർസലീനോയേയും ആണെന്നും സ്റ്റൊഹാനോവിച് പറഞ്ഞു.