ഐ എസ് എല്ലിനെ ചെറുതായി വിമർശിച്ച് കൊണ്ടും ഐ ലീഗിനെ പുകഴ്ത്തിക്കൊണ്ടും ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച്. ഐ എസ് എൽ മികച്ച ലീഗാണെന്നും ഐ എസ് എല്ലിൽ മികച്ച പരിശീലകരും സ്റ്റേഡിയങ്ങളും സൗകര്യങ്ങളും ഉണ്ടെന്നും എന്നാൽ ഐ എസ് എല്ലിനില്ലാത്ത ഒരു കാര്യം ഐലീഗിന് ഉണ്ടെന്നും സ്റ്റിമാച് പറഞ്ഞു. പാരമ്പര്യം ആണ് ഐ എസ് എല്ലിന് ഇല്ലാത്തതും ഐ ലീഗിന് ഉള്ളതുമായി സ്റ്റിമാച് വിലയിരുത്തിയത്. ഫുട്ബോൾ പാരമ്പര്യം പൈസ കൊടുത്ത് വാങ്ങാൻ കഴിയില്ല എന്നും സ്റ്റിമാച് പറഞ്ഞു.
താൻ രണ്ട് ലീഗുകളും അവസാന കുറച്ച് വർഷങ്ങളായി കാണാറുണ്ട് എന്നും ഇന്ത്യയിൽ പ്രധാന കളിക്കാരെ ഒക്കെ തനിക്ക് വിശദമായി അറിയാം എന്നും സ്റ്റിമാച് പറഞ്ഞു. ഐ എസ് എല്ലിൽ നല്ല പരിശീലകർ ഒക്കെ ഉണ്ടെങ്കിലും നല്ല കളിക്കാർ ഐലീഗിൽ ഉണ്ടെന്നും. അവിടെ നിന്നി വളർന്നു വരുന്നവരെയും ഉറ്റു നോക്കുന്നു എന്നും സ്റ്റിമാച് പറഞ്ഞു. ഐലീഗിനെ അവണിച്ച് മുന്നേറുന്ന ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് സ്റ്റിമാചിന്റെ ഈ വാക്കുകൾ ഇഷ്ടപ്പെട്ടേക്കില്ല എങ്കിലും ഇന്ത്യയിൽർ ആരാധാകർക്ക് സ്റ്റിമാചിന്റെ വാക്കുകൾ പ്രതീക്ഷ നൽകും.