ഓസ്ട്രേലിയയെ സെമിയിലെത്തിച്ച് സ്റ്റാര്‍ക്ക്-ബെഹ്രെന്‍ഡോര്‍ഫ് കൂട്ടുകെട്ട്

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

9 വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇംഗ്ലണ്ടിനെതിരെയുള്ള 64 റണ്‍സ് വിജയത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും നേടിയത്. ഇരുവരും മത്സരിച്ച് വിക്കറ്റുകള്‍ നേടിയപ്പോള്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത് ബെഹ്രെന്‍ഡോര്‍ഫാണെങ്കിലും തൊട്ട് പിന്നാലെയെത്തിയ സ്റ്റാര്‍ക്ക് സ്റ്റോക്സിന്റെ നിര്‍ണ്ണായക വിക്കറ്റാണ് വീഴ്ത്തിയത്. ജയത്തോടെ 2019 ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി.

ഓപ്പണര്‍മാരെ ഇരുവരെയും ജേസണ്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഈ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ ജോ റൂട്ടിനെ സ്റ്റാര്‍ക്ക് മടങ്ങി. ഇംഗ്ലണ്ടിന് വേണ്ടി അവിസ്മരണീയ ബാറ്റിംഗ് കാഴ്ചവെച്ച ഓയിന്‍ മോര്‍ഗനും സ്റ്റാര്‍ക്കിന്റെ ഇരയായി. എന്നാല്‍ മത്സരത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വിക്കറ്റായി സ്റ്റാര്‍ക്ക് നേടിയത് ബെന്‍ സ്റ്റോക്സിന്റേതായിരുന്നു. ഈ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ വെടിതീരുകയായിരുന്നു.

പിന്നീട് ഇംഗ്ലണ്ട് വാലറ്റത്തെ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് ചുരുട്ടിക്കെട്ടി തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ നാല് വിക്കറ്റുകളുമായി സ്റ്റാര്‍ക്കും ഒപ്പത്തിനൊപ്പമെത്തി. അപകടകാരിയായ ജോസ് ബട്‍ലറെ പുറത്താക്കിയത് സ്റ്റോയിനിസ് ആയിരുന്നു.