ഖത്തർ ലോകകപ്പിൽ ഇന്നലെ നടന്ന പോർച്ചുഗൽ, ഉറുഗ്വേ മത്സരത്തിന് ഇടയിൽ ഗ്രൗണ്ടിൽ ഇറങ്ങിയ ആളെ വെറുതെ വിട്ടു. യുക്രെയ്ൻ സംരക്ഷിക്കുക എന്നു മുൻ വശത്തും, ഇറാൻ വനിതകൾക്ക് ആയി എന്നു പിറകുവശത്തും എഴുതിയ ടി ഷർട്ട് അണിഞ്ഞു മഴവില്ല് പതാക ഉയർത്തിയാണ് ഇയാൾ ഗ്രൗണ്ടിൽ ഇറങ്ങി ഓടിയത്.
യുക്രെയ്ൻ, ഇറാൻ, സ്വവർഗ അനുരാഗികൾകളുടെ വിഷയത്തിൽ ശ്രദ്ധ നേടാൻ ആയിരുന്നു അദ്ദേഹത്തിന്റെ ഈ നീക്കം. സുരക്ഷാ ജീവനക്കാരെ വെട്ടിച്ചു ഗ്രൗണ്ടിൽ ഇറങ്ങിയത് ഇറ്റലിക്കാരൻ ആയ മരിയോ ഫെറി എന്ന വ്യക്തി ആയിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. അതിനു ശേഷം ഇന്ന് തന്നെ അവർ ഒരു ശിക്ഷയും നൽകാതെ മോചിപ്പിച്ചു എന്നു അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്.