ഏഷ്യ കപ്പിന്റെ തുടക്കത്തിൽ ആര് കരുതി കിരീടം ശ്രീലങ്കയ്ക്കാകുമെന്ന്. എന്നാൽ ആദ്യ മത്സരത്തിലെ അഫ്ഗാനിസ്ഥാനോടുള്ള തോൽവിയ്ക്ക് ശേഷം ശ്രീലങ്കയുടെ ശക്തമായ തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റിൽ ഉടനീളം കണ്ടത്. പിന്നീട് ഒരു കളി പോലും തോല്‍ക്കാതെ ആണ് ഇന്ന് പാക്കിസ്ഥാനെതിരെ 23 റൺസ് നേടി വിജയം ഉറപ്പാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചത്.
58/5 എന്ന നിലയിലേക്ക് വീണ ശേഷം170/6 എന്ന സ്കോര്‍ നേടിയ ലങ്കയുടെ ബാറ്റ്സ്മാന്മാരുടെ പ്രകടനത്തിന് മികച്ച പിന്തുണയുമായി ബൗളര്‍മാരും എത്തിയപ്പോള്‍ പാക്കിസ്ഥാനെ 147 എന്ന സ്കോറിന് ഓള്‍ഔട്ട് ആക്കിയാണ് കിരീടം ലങ്ക സ്വന്തമാക്കിയത്.
ബാബര്‍ അസമും ഫകര്‍ സമനും പ്രമോദ് മധുഷന്റെ ഇരയായി പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 22/2 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് മുഹമ്മദ് റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 68 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടിയത്.
71 റൺസ് കൂട്ടുകട്ട് തകര്‍ത്ത് പ്രമോദ് മധുഷന്‍ ശ്രീലങ്കയ്ക്ക് ബ്രേക്ക്ത്രൂ നൽകുകയായിരുന്നു. 32 റൺസ് നേടിയ ഇഫ്തിക്കര്‍ അഹമ്മദ് ആണ് പ്രമോദിന്റെ മൂന്നാം വിക്കറ്റായി മാറിയത്. മൊഹമ്മദ് നവാസിനെ കരുണാരത്നേ പുറത്താക്കിയതോടെ പാക്കിസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. എന്നാലും റിസ്വാന്‍ ക്രീസിലുണ്ടായിരുന്നത് പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.
മൊഹമ്മദ് നവാസിനെ കരുണാരത്നേ പുറത്താക്കിയതോടെ പാക്കിസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. എന്നാലും റിസ്വാന്‍ ക്രീസിലുണ്ടായിരുന്നത് പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. കരുണാരത്നേയെ ആ ഓവറിൽ സിക്സര്‍ പറത്തി 24 പന്തിൽ ലക്ഷ്യം 61 റൺസാക്കി റിസ്വാന്‍ മാറ്റി.
എന്നാൽ തൊട്ടടുത്ത ഓവറിൽ വനിന്‍ഡു ഹസരംഗ റിസ്വാന്റെ ചെറുത്ത്നില്പ് അവസാനിപ്പിച്ചു. 49 പന്തിൽ 55 റൺസായിരുന്നു റിസ്വാന്റെ സംഭാവന. അതേ ഓവറിൽ ആസിഫ് അലിയെയും ഹസരംഗ പുറത്താക്കി. ഖുഷ്ദിൽ ഷായുടെ വിക്കറ്റും ഹസരംഗ നേടിയപ്പോള്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.
മഹീഷ് തീക്ഷണ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയായ ഷദബ് ഖാനെ പുറത്താക്കിയപ്പോള്‍ 12 പന്തിൽ 51 റൺസായിരുന്നു വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. നസീം ഷായുടെ വിക്കറ്റ് പ്രമോദ് തന്റെ അവസാന ഓവറിൽ നേടിയപ്പോള്‍ താരം 4 വിക്കറ്റാണ് തന്റെ സ്പെല്ലിൽ നേടിയത്. എന്നാൽ താരം ഓവറിൽ നിന്ന് 19 റൺസാണ് വഴങ്ങിയത്. ഇതോടെ പാക്കിസ്ഥാന്റെ വിജയ ലക്ഷ്യം 6 പന്തിൽ 32 ആയി മാറി.