വിജയ വഴിയിൽ തിരിച്ചെത്തി അത്ലറ്റിക് ബിൽബാവോ

Nihal Basheer

Img 20220911 222818
Download the Fanport app now!
Appstore Badge
Google Play Badge 1

എൽഷെക്കെതിരെ വിജയം നേടി അത്ലറ്റിക് ക്ലബ്ബ് വീണ്ടും വിജയവഴിയിൽ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അത്ലറ്റിക് എതിരാളികളെ തകർത്തത്. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയമടക്കം പത്ത് പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്താൻ അവർക്കായി. എൽഷെക്ക് ഇതുവരെ ലീഗിൽ വിജയം നേടാൻ ആയിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക്കിന് എസ്പാന്യോളിനോട് തോൽവി വഴങ്ങേണ്ടി വന്നിരുന്നു.

20220911 222749

മത്സരം ആരംഭിച്ച് ഒൻപതാം മിനിറ്റിൽ തന്നെ അത്ലറ്റിക് ലീഡ് എടുത്തു. എൽഷെ താരം നിക്കോളാസ് ഫെർണാണ്ടസിന്റെ സെൽഫ്‌ ഗോളാണ് അത്ലറ്റിക്കിനെ മുൻപിൽ എത്തിച്ചത്. മിനിട്ടുകൾക്കുള്ളിൽ അവർ ലീഡുയർത്തി. നിക്കോ വില്യംസിനെ പെനാൽറ്റി ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഓയ്ഹാൻ സാൻച്ചെറ്റ് വലയിൽ എത്തിച്ചു. ഇരുപത്തിരണ്ടാം മിനിറ്റിൽ നിക്കോ വില്യംസ് തന്നെ അടുത്ത ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ബെറെൻഹ്‌വെർ അത്ലറ്റിക്കിന്റെ അവസാന ഗോളും നേടി. രണ്ടാം പകുതിയിൽ എൽഷെയുടെ ആശ്വാസ ഗോൾ എത്തി. തുടർന്നും അത്ലറ്റികിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചതിനാൽ എൽഷെക്ക് കൂടുതൽ ലീഡ് വഴങ്ങേണ്ടി വന്നില്ല.