ആദ്യം സൂപ്പർ ലൂക! പിന്നെ ബെൻസിമയും! സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി

Newsroom

Img 20220117 014330
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. ഇന്ന് സൗദി അറേബ്യയിൽ നടന്ന ഫൈനലിൽ അത്ലറ്റിക്ക് ബിൽബാവോയെ നേരിട്ട റയൽ മാഡ്രിഡ് ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. തുടക്കം മുതൽ ഇന്ന് ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ് തന്നെ ആയിരുന്നു കളി നിയന്ത്രിച്ചിരുന്നത്. 38ആം മിനുട്ടിൽ ലൂക മോഡ്രിചിന്റെ വക ആയിരുന്നു ആദ്യ ഗോൾ. വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ റോഡ്രിഗോ നൽകിയ പന്ത് ഒറ്റ ടച്ചിൽ മോഡ്രിച് വലയിൽ എത്തിച്ചു.
20220117 021316

രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ബെൻസീമ റയലിന്റെ രണ്ടാം ഗോൾ നേടിയത്. ബെൻസീമയുടെ ഷോട്ടിൽ നിന്ന് വന്ന ഹാൻഡ് ബോളിൽ ആയിരുന്നു ഈ പെനാൾട്ടി. ബെൻസീമ തന്നെ പന്ത് വലയിൽ എത്തിച്ചു. ഇതിനു ശേഷം റയൽ മാഡ്രിഡ് തന്നെ കളി നിയന്ത്രിച്ചു. പക്ഷെ അവസാനം ഒരു പെനാൾട്ടി റയലിന് സമ്മർദ്ദം ഉയർത്തി. ഒരു ഹാൻഡ് ബോളിന് മിലിറ്റാവോ ചുവപ്പ് കാണുകയും അത്ലറ്റികിന് അനുകൂലമായി പെനാൾട്ടി വിധിക്കുകയുമായിരുന്നു. എന്നാൽ ആ പെനാൾട്ടി കോർതോ കാലു കൊണ്ട് സേവ് ചെയ്ത് ബിൽബാവോ ക്ലബിന്റെ തിരിച്ചുവരവ് സാധ്യതകൾ അവസാനിപ്പിച്ചു.

റയൽ മാഡ്രിഡിന്റെ 12ആം സ്പാനിഷ് സൂപ്പർ കപ്പ് കിരീടമാണിത്. സെമി ഫൈനലിൽ ബാഴ്സലോണയെ തോൽപ്പിച്ച് കൊണ്ടായിരുന്നു റയൽ ഫൈനലിലേക്ക് എത്തിയത്.