കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും കൊറോണ പോസിറ്റീവ്, ഐ എസ് എല്ലിൽ ആകെ 60ൽ അധികം കോവിഡ് കേസുകൾ

Newsroom

Img 20220117 013639
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ കൊറോണ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കഴിഞ്ഞ ദിവസം എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ രണ്ടിൽ അധികം താരങ്ങൾ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് താമസിക്കുന്ന ഹോട്ടലിലെ സ്റ്റാഫുകൾക്ക് ഒഫീഷ്യൽസിനും കൊറോണ ബാധിച്ചിട്ടുണ്ട്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം കൊറോണ വ്യാപനം കാരണം മാറ്റിവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് അവസാന നാലു ദിവസമായി പരിശീലനം നടത്തുന്നില്ല.

ടീം നാളെയും പരിശീലനം നടത്താൻ സാധ്യതയില്ല. എല്ലാ താരങ്ങളും പരിശീലകരും ഇപ്പോൾ അവരുടെ റൂമുകളിൽ ഐസൊലേഷനിൽ ആണ്.ഐ എസ് എല്ലിൽ ആകെ 60ൽ അധികം കൊറോണ കേസുകൾ ഇപ്പോൾ ഉണ്ട്. മൂന്ന് ക്ലബുകൾ ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഐസൊലേഷനിൽ ആണ്.