വിജയം വിജയം വിജയം!! ഗോകുലത്തിന് തുടർച്ചയായ ഒമ്പതാം വിജയം, കിരീടത്തിലേക്ക് ഇനി 2 മത്സരം കൂടെ

ഇന്ത്യൻ വനിതാ ലീഗിൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഗോകുലം ഒരു പടി കൂടെ അടുത്തു. ഇന്ന് അവർ എസ് എസ് സിയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. ഗോകുലത്തിനായി സൗമ്യ ഇരട്ട ഗോളുകൾ നേടി

തുടക്കത്തിൽ എൽ ഷദായി ആറാം മിനുട്ടിൽ ഗോകുലത്തിന് ലീഡ് നൽകി. പിന്നാലെ 15ആം മിനുട്ടിൽ സൗമ്യ ഗോകുലം കേരളയുടെ ലീഡ് ഇരട്ടിയാക്കി. 31ആം മിനുട്ടിൽ ഗ്രേസ് കൂടെ ഗോൾ നേടിയതോടെ ആദ്യ പകുതി 3-0ന് ഗോകുലം അവസാനിപ്പിച്ചു.20220517 175245

54ആം മിനുട്ടിൽ സൗമ്യ തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ ഗോകുലത്തിന്റെ വിജയം പൂർത്തിയായിം. ഗോകുലത്തിന്റെ ഒമ്പതാം വിജയമാണിത്. 27 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുന്നു. ഒരു മത്സരം കുറബ് കളിച്ച സേതു എഫ് സി 24 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്. 9 മത്സരങ്ങളിൽ നിന്ന് 56 ഗോളുകൾ അടിച്ച ഗോകുലം രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്.