ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോളുകൾ നേടുന്ന ആദ്യ ഏഷ്യൻ താരമായി ടോട്ടൻഹാം താരം സോൺ ഹ്യുങ്-മിൻ. ബ്രൈറ്റണിനു എതിരായ മത്സരത്തിൽ പത്താം മിനിറ്റിൽ ബോക്സിനു പുറത്ത് നിന്ന് സുന്ദരമായ ഒരു ഷോട്ടിലൂടെയാണ് ദക്ഷിണ കൊറിയൻ താരം നൂറാം ലീഗ് ഗോൾ നേടിയത്.

ജർമ്മൻ ടീം ബയേർ ലെവർകുസനിൽ നിന്നു ടോട്ടനത്തിൽ എത്തിയ സോൺ ഹാരി കെയിനും ആയി ചേർന്നു പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ട് ആണ് ഉണ്ടാക്കിയത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള ദ്വയവും ഇവർ തന്നെയാണ്. തുടർച്ചയായി മികച്ച ഏഷ്യൻ ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെടുന്ന സോൺ ചരിത്രത്തിലെ ഏറ്റവും മികച്ച ഏഷ്യൻ ഫുട്ബോൾ താരമായി ആണ് കണക്കാക്കപ്പെടുന്നത്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







