പ്രീമിയർ ലീഗിൽ ഇനി രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലീഗിൽ ആര് കിരീടം നേടും എന്നത് പോലെ തന്നെ ആര് ഗോൾഡൻ ബൂട്ട് നേടും എന്നതും ഉറപ്പ് പറയാൻ ആയിട്ടില്ല. ഇപ്പോൾ 22 ഗോളുകളുമായി ലിവർപൂൾ താരം മൊ സലായാണ് ടോപ് സ്കോറർ പട്ടികയിൽ ഒന്നാമത് ഉള്ളത്. ഇന്നലെ ആഴ്സണലിനെതിരെ ഗോൾ നേടിയതോടെ സ്പർസിനെ ഹ്യുങ് മിൻ സോൺ 21 ഗോളുമായി സലായുടെ തൊട്ടു പിറകിൽ എത്തി. സലാ അവസാന കുറച്ച് കാലമായി അത്ര ഫോമിൽ അല്ലാത്തത് സോണിന് പ്രതീക്ഷ നൽകുന്നുണ്ട്.
കഴിഞ്ഞ സീസണ സ്പർസിന്റെ സ്ട്രൈകകർ ഹാരി കെയ്ൻ ആയിരുന്നു ഗോൾഡൻ ബൂട്ട് നേടിയിരുന്നത്. ഇത്തവണ സോൺ ഈ പുരസ്കാരം സ്വന്തമാക്കുക ആണെങ്കിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ഏഷ്യൻ താരമായി സോൺ മാറും. സലാ ഇതിനു മുമൊ രണ്ട് തവണ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. ഇരുവർക്കും പിറകിലായി 18 ഗോളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ഉള്ളത്. റൊണാൾഡോക്ക് ഇനി ആകെ ഒരു മത്സരം മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.
ടോപ് സ്കോറർ;
സലാ – 22 ഗോൾ
സോൺ – 21 ഗോൾ
റൊണാൾഡോ – 18 ഗോൾ
ഡി ബ്രുയിനെ – 15 ഗോൾ
ഹാരി കെയ്ൻ – 15 ഗോൾ
മാനെ – 15 ഗോൾ
ജോട – 15 ഗോൾ