ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും സൂര്യകുമാര്‍ ബാറ്റ് ചെയ്യുന്നത് പോലെ ചെയ്യുവാന്‍ ആഗ്രഹം – ഇഷാന്‍ കിഷന്‍

Suryakumaryadav

ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫോമിൽ കളിക്കുന്ന താരം ആരെന്ന് ചോദിച്ചാൽ ഏവരും പറയുക അത് സൂര്യകുമാര്‍ യാദവ് എന്ന് തന്നെയാണ്. ഏത് നിമിഷവും മത്സരം മാറ്റി മറിയ്ക്കുവാന്‍ ശേഷിയുള്ള താരം ഏതാനും മിനുട്ടുകള്‍ ക്രീസിൽ ചെലവഴിച്ചാൽ തന്നെ പ്രഭാവം സൃഷ്ടിച്ചാവും മടങ്ങുക.

ഇപ്പോള്‍ താരത്തെക്കുറിച്ച് ഇഷാന്‍ കിഷന്‍ പറയുന്നത് ടീമിൽ എല്ലാവരും താരം ബാറ്റ് ചെയ്യുന്ന പോലെ ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. സൂര്യകുമാര്‍ ബാറ്റിംഗ് അനായാസമാക്കി മാറ്റുമെന്നും അത് പോലെ ബാറ്റ് വീശുവാനാണ് ഏവരും ആഗ്രഹിക്കുന്നതെന്നും ഇഷാന്‍ കിഷന്‍ കൂട്ടിചേര്‍ത്തു.