ന്യൂസിലൻഡിലും സ്കൈ തന്നെ!! സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറി

Newsroom

Picsart 22 11 20 14 11 59 098
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലൻഡിന് എതിരായ രണ്ടാം ടി20യിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ. സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ 20 ഓവറിൽ 6 നഷ്ടത്തിൽ 191 റൺസ് ആണ് എടുത്തത്. മഴ മാറിയ ആദ്യ ഇന്നിങ്സിൽ 49 പന്തിൽ നിന്നാണ് സ്കൈ സെഞ്ച്വറി നേടിയത്. ഇന്ന് ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങിന് അയക്കുക ആയിരുന്നു. ഓപ്പണർ ആയി എത്തിയ റിഷഭ് പന്ത് 13 പന്തിൽ നിന്ന് 6 റൺസ് മാത്രം എടുത്ത് പുറത്തായി.

Picsart 22 11 20 14 11 23 622

31 പന്തിൽ നിന്ന് 36 ഇഷൻ കിഷൻ ഭേദപ്പെട്ട പ്രകടനൻ കാഴ്ചവെച്ചു. ശ്രേയസ് അയ്യർ 9 പന്തിൽ 13 റൺസും എടുത്ത് പുറത്തായി‌. സ്കൈ തന്നെ ആണ് ഇന്ത്യയെ നല്ല സ്കോറിലേക്ക് നയിച്ചത്. മൂന്നാമനായി എത്തിയ സ്കൈ 51 പന്തിൽ നിന്ന് 111 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 7 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 19ആം ഓവറിൽ ലോകി ഫെർഗുസനെ 6 പന്തിൽ നിന്ന് 22 റൺസ് അടിക്കാൻ സ്കൈക്ക് ആയി. ഈ ഓവറിൽ സ്കൈ തന്നെ എല്ലാ മികച്ച ഷോട്ടുകളും പുറത്തെടുക്കുന്നതും കാണാൻ ആയി. സൂര്യകുമാറിന്റെ രണ്ടാം ടി20 സെഞ്ച്വറി ആണിത്.

സൂര്യകുമാർ 22 11 20 14 11 12 025

അവസാന ഓവറിൽ തുടർച്ചയായ പന്തുകളിൽ 13 റൺസ് എടുത്ത ഹാർദ്ദികിനെയും റൺ ഒന്നും എടുക്കാത്ത ഹൂഡയെയും വാഷിങ്ടൺ സുന്ദറിനെയും ഇന്ത്യക്ക് നഷ്ടമായി. സൗതിയുടെ രണ്ടാം ടി20 ഹാട്രിക്ക് ആയിരുന്നു ഇത്. അവസാന ഓവറിൽ ആകെ 5 റൺസ് മാത്രമെ ഇന്ത്യക്ക് എടുക്കാൻ ആയുള്ളൂ.

ന്യൂസിലൻഡിനായി സൗതി 3 വിക്കറ്റും ഫെർഗൂസൻ രണ്ട് വിക്കറ്റും സോദി ഒരു വിക്കറ്റും വീഴ്ത്തി.