5 വിക്കറ്റുമായി സിറാജ്, ഇന്ത്യ എ യ്ക്ക് ഇന്നിംഗ്സ് ജയം

ദക്ഷിണാഫ്രിക്ക എയെ രണ്ടാം ഇന്നിംഗ്സില്‍ 308 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യ എ ടീമിനു ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 30 റണ്‍സിനുമാണ് ഇന്നലെ ഇന്ത്യ എ ടീം വിജയം കുറിച്ചത്. ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 584 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. പൃഥ്വി ഷാ(136), മയാംഗ് അഗര്‍വാല്‍(220) എന്നിവരും ഹനുമ വിഹാരി(54), ശ്രീകര്‍ ഭരത്(64) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

രണ്ടാം ഇന്നിംഗ്സില്‍ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ രണ്ടാം നിരയെ തകര്‍ത്തത്. 94 റണ്‍സ് നേടിയ റൂഡി സെക്കന്‍ഡ് ആണ് ടീമിനായി മികവ് പുലര്‍ത്തിയത്. ഷോണ്‍ വോന്‍ ബെര്‍ഗ്(50), സുബൈര്‍ ഹംസ(63) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. രജനീഷ് ഗുര്‍ബാനി ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version