ആരാധകരുടെ പ്രിയങ്കരൻ, സിപോവിച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന എനസ് സിപോവിച് ക്ലബ് വിട്ടു. ഇന്ന് ഇൻസ്റ്റഗ്രാമിലൂടെ സിപോവിച് തന്നെയാണ് താൻ ക്ലബ് വിടുകയാണ് എന്ന് അറിയിച്ചത്. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു സിപോവിച് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. സ്ഥിരമായി ആദ്യ ഇലവനിൽ സിപോവിച് ഇല്ലായിരുന്നു എങ്കിലും ആരാധകരുടെ വലിയ സ്നേഹം സമ്പാദിക്കാൻ സിപോവിചിനായിരുന്നു.

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങൾ കളിച്ച സിപോവിച് 1 ഗോൾ നേടിയിരുന്നു. തന്നെ സ്നേഹിച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നന്ദി പറയുന്നു എന്ന് സിപോവിച് പറഞ്ഞു. ഇനി താരം ഇന്ത്യയിൽ തുടരുമോ എന്ന് വ്യക്തമല്ല. ചെന്നൈയിനിൽ നിന്നായിരുന്നു സിപോവിച് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.