ഡൽഹി ക്യാപ്റ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യർ തുടർന്ന് മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ശ്രേയസ് അയ്യരുടെ അഭാവത്തിൽ ശിഖർ ധവാനോ റിഷഭ് പന്തോ ആവും ഡൽഹി ക്യാപിറ്റൽസിനെ ഐ.പി.എല്ലിൽ നയിക്കുക.
കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ പ്രകാരം താരത്തിന് ഐ.പി.എല്ലിന്റെ ആദ്യ പകുതി നഷ്ടമാവുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരത്തിന് താരത്തിന്റെ തോളിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അത്കൊണ്ട് 4-5 മാസത്തോളം താരം പുറത്തിരിക്കേണ്ടിവരും. ഏപ്രിൽ ആദ്യ വാരത്തിൽ താരം ശസ്ത്രക്രിയക്ക് വിധേയനാവുമെന്നും സെപ്റ്റംബറിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള പരമ്പരക്ക് താരം പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് കരുതുന്നത്.