ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകളുമായി ഐസാൾ തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് സീസണിലെ അവസാന മത്സരത്തിൽ വിജയം നേടി ഐസാൾ ലീഗ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിച്ചു. ഇന്ന് സുദേവ എഫ് സിയെ നേരിട്ട ഐസാൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. 90ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന് ശേഷമായിരുന്നു ഐസാൾ വിജയം. കളി മികച്ച രീതിയിൽ തുടങ്ങിയ സുദേവ 43ആം മിനുട്ടിൽ ആണ് ലീഡ് എടുത്തത്. ഇടം കാലൻ സ്‌ട്രൈക്ക് കൊണ്ട് കീൻ ലൂയിസ് ആണ് സുദേവക്ക് ലീഡ് നൽകിയത്. ആ ലീഡ് 90ആം മിനുട്ട് വരെ നീണ്ടു നിന്നു.

90ആം മിനുട്ടിൽ റോമിന്തങ്ങ ബാൽതെ ഐസാലിന് സമനില നൽകി. ഈ സമനില ഗോളിൽ നിന്ന് ഊർജ്ജം കണ്ടെത്തിയ ഐസാൾ 96ആം മിനുട്ടിൽ ഒരു പെനാൽറ്റിയിലൂടെ വിജയ ഗോളും നേടി. ബ്രാന്റൻ ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. ഈ വിജയം ഐസാലിന് റിലഗേഷൻ ബാറ്റിലിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്യിപ്പിച്ചു.14 മത്സരങ്ങളിൽ നിന്ന് പോയിന്റ് ആണ് ഐസാൾ സമ്പാദിച്ചത്. 18 പോയിന്റുമായി സുദേവ ലീഗിൽ റിലഗേഷൻ ബാറ്റിലിൽ രണ്ടാമത് ഫിനിഷ് ചെയ്തു.