ബിഗ് ബാഷ് സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടി ഷോര്‍ട്ട്

Sports Correspondent

ഷോണ്‍ മാര്‍ഷ് 2013/14 സീസണില്‍ നേടിയ 412 റണ്‍സ് എന്ന ബിഗ് ബാഷ് സീസണുകളിലെ ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡ് തകര്‍ത്ത് ഹോബാര്‍ട്ട് ഹറികെയിന്‍സ് താരം ഡി’ആര്‍ക്കി ഷോര്‍ട്ട്. ഇതുവരെ 7 ഇന്നിംഗ്സുകളില്‍ നിന്നായി 465 റണ്‍സാണ് ഷോര്‍ട്ട് ടൂര്‍ണ്ണമെന്റില്‍ നേടിയിട്ടുള്ളത്. ഇതില്‍ 122 റണ്‍സ് എന്ന ബിഗ് ബാഷ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറും ഉള്‍പ്പെടുന്നു.

രണ്ട് തവണ സീസണില്‍ ശതകം നഷ്ടമായ താരം(96, 97 റണ്‍സ്) ടൂര്‍ണ്ണമെന്റില്‍ 77.50 എന്ന ആവറേജിലാണ് ബാറ്റ് വീശുന്നത്. 153.46 ആണ് താരത്തിന്റെ നിലവിലെ സ്ട്രൈക്ക് റേറ്റ്. തന്റെ ഈ പ്രകടനം ഈ മാസം അവസാനം നടക്കുന്ന ഐപിഎല്‍ ലേല ദിവസം തനിക്ക് ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial