ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്, സഞ്ജു സാംസണ് സാധ്യത

Staff Reporter

ഇന്ത്യൻ ഓപണർ ശിഖർ ധവാൻ വെസ്റ്റിൻഡീസിനെതിരെ തുടങ്ങുന്ന ടി20യിൽ പരമ്പരയിൽ നിന്ന് പുറത്ത്. ഡിസംബർ 6ന് വെസ്റ്റിൻഡീസിനെതിരായ പരമ്പര തുടങ്ങാനിരിക്കെയാണ് താരത്തിന് പരിക്ക് തിരിച്ചടിയാവുന്നത്. സയ്ദ് മുഷ്‌താഖ്‌ ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി മഹാരാഷ്ട്രക്കെതിരെ കളിക്കുമ്പോഴാണ് ശിഖർ ധവാന് പരിക്കേറ്റത്. ഇതോടെ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് അവസരം ലഭിക്കാൻ സാധ്യതയേറി.

ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ടീമിൽ സഞ്ജു സാംസണ് ഇടം ലഭിച്ചിരുന്നെങ്കിലും താരത്തിന് ഒരു മത്സരം കളിക്കാൻ പോലും അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് വെസ്റ്റിൻഡീസിനെതിരായ ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണ് അവസരംഉണ്ടായിരുന്നില്ല. ഇതോടെ പല പ്രമുഖരും താരത്തെ ഒഴിവാക്കിയതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.