വിജയ് ഹസാരെ ട്രോഫിയിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീമായി തമിഴ്നാട്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ കർണാടകയെ 151 റൺസിനാണ് തമിഴ്നാട് തോൽപ്പിച്ചത്. ഇന്ന് ആദ്യം ബാറ്റുചെയ്ത തമിഴ്നാട് ഇന്ന് 8 വിക്കറ്റ് നഷ്ടത്തിൽ 354 റൺസ് എടുത്തിരുന്നു. സെഞ്ച്വറി നേടിയ ജഗദീഷനും വെടിക്കെട്ട് വേഗത്തിൽ 79 റൺസ് എടുത്ത ഷാറൂഖ് ഖാനുമാണ് തമിഴ്നാടിനെ ഇത്ര വലിയ സ്കോറിൽ എത്തിച്ചത്.
39 പന്തിൽ ആയിരുന്നു ഷാറൂഖ് 79 എടുത്തത്. 6 സിക്സും 7 ഫോറും താരം അടിച്ചു കൂട്ടി. 101 പന്തിൽ നിന്നാണ് ജഗദീഷൻ 102 റൺസ് എടുത്തു. 61 റൺസ് എടുത്ത സായ് കിഷോറും തമിഴ്നാടിനായി തിളങ്ങി.
രണ്ടാമത് ബാറ്റു ചെയ്ത കർണാടകയ്ക്ക് തുടക്കം മുതൽ പിഴച്ചു. റൺ ഒന്നും എടുക്കാതെ പടിക്കൽ പുറത്തായി. 43 റൺസ് എടുത്ത ശരത്താണ് കർണാടകയുടെ ടോപ് സ്കോറർ ആയത്. ആകെ 203 റൺസ് ആണ് അവർ എടുത്തത്. 4 വിക്കറ്റുമായി സിലമ്പരഷൻ തമിഴ്നാടിനായി ഗംഭീര ബൗളിംഗ് കാഴ്ചവെച്ചു.