ഔദ്യോഗിക പ്രഖ്യാപനം എത്തി, ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ബുമ്രക്ക് പകരക്കാരനായി മുഹമ്മദ് ഷമി

20221014 202810

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ പേസ് ബോളർ ജസ്പ്രിത് ബുമ്രക്ക് പകരക്കാരനായി മുഹമ്മദ് ഷമി ഇടം പിടിച്ചു. ഓസ്‌ട്രേലിയയിൽ എത്തിയ ഷമി ഇന്ത്യൻ ടീമും ആയി ചേർന്നത് ആയും ബിസിസിഐ അറിയിച്ചു. മുഹമ്മദ് സിറാജ്, ശ്രദുൽ താക്കൂർ എന്നിവർ ബാക്ക് അപ്പ് ആവും.

അവർ ഉടൻ ഓസ്‌ട്രേലിയയിൽ ടീമിൽ ഒപ്പം ചേരും എന്നും ബിസിസിഐ അറിയിച്ചു. ലോകകപ്പിൽ ഇന്ത്യക്ക് വലിയ ആഘാതം ആണ് ബുമ്രയുടെ അഭാവം ഇത് നികത്താൻ ഷമി അടക്കമുള്ളവർക്ക് ആവുമോ എന്നു കണ്ടറിയാം. എന്നാൽ കഴിഞ്ഞ ടി 20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് ആയി ഷമി ടി 20 മത്സരങ്ങൾ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.