ടി20 റാങ്കിങ്ങിൽ ഷഫാലി വർമ്മ ഒന്നാം സ്ഥാനത്ത്

Staff Reporter

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണർ ഷഫാലി വർമ്മ ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനവുമാണ് ഷഫാലി വർമ്മക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 23, 47 റൺസുകൾ നേടി ഷഫാലി വർമ്മ മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ബെത് മൂണിയെ മറികടന്നാണ് ഷഫാലി വർമ്മ ഐ.സി.സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ മാർച്ചിന് ശേഷം ആദ്യമായാണ് ഷഫാലി വർമ്മ ഐ.സി.സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള സ്‌മൃതി മന്ദനയും ഒൻപതാം സ്ഥാനത്തുള്ള ജെമിയ റോഡ്രിഗസുമാണ് റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ള ഇന്ത്യൻ താരങ്ങൾ.