അഖിലേന്ത്യാ സെവൻസ് സീസണിൽ അടുത്ത സീസണിൽ ഒരു പുതിയ പേര് കൂടെ ഉണ്ടാകും. സെവൻസ് ഗ്രൗണ്ടുകൾക്ക് ആവേശമാകാനായി കെം എം ജി മാവൂർ ക്ലബ് ആണ് പുതിയ രൂപത്തിൽ എത്തുന്നത്. സെവൻസിലെ പ്രമുഖ ക്ലബായ ജയ തൃശ്ശൂർ ആണ് കെ എം ജി മാവൂർ എന്ന പേരിൽ വരുന്നത്. ജയ തൃശ്ശൂരിനെ കെ എം ജി മാവൂർ സ്വന്തമാക്കിയിരിക്കുകയാണ്. അഖിലേന്ത്യാ സെവൻസിലെ ഒരു പുതിയ മുഖമായി കെ എം ജി മാവൂർ മാറും.
കഴിഞ്ഞ സീസണിൽ കെ ആർ എസ് കോഴിക്കോടിനെ സ്പോൺസർ ചെയ്ത് കൊണ്ട് സെവൻസ് ലോകത്ത് സജീവമായിരുന്ന ക്ലബാണ് കെ എം ജി മാവൂർ. ഇത്തവണ അവർ സ്വന്തമായി ഒരു ക്ലബ് ഒരുക്കുന്നതോടെ അഖിലേന്ത്യാ സെവൻസിലെ പോരാട്ടങ്ങൾ കടുത്തതായി മാറും. വലിയ ലൈനപ്പ് ഒരുക്കി സെവൻസിലെ വലിയ ടീമുകൾക്ക് ഒപ്പം നിന്ന് പോരാടാനാണ് കെം എം ജി മാവൂർ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ സീസണിൽ കെ ആർ എസ് കോഴിക്കോടിനായി കളിച്ച പ്രധാന താരങ്ങളെ എല്ലാം കെ എം ജി മാവൂർ ഇത്തവണ ടീമിൽ എത്തിക്കും. ഗോൾ കീപ്പർ ആഷിക്, സെന്റർ ബാക്ക് റിയാസ്, ലെഫ്റ്റ് വിങ് സമീഹ്, റൈറ്റ് കിങ് അനസ് കുട്ടാപ്പി, ലെഫ്റ്റ് ബാക്ക് ഷാഹിദ്, റൈറ്റ് ബാക്ക് സുഹൈൽ, സെന്റർ ഫോർവേഡ് ഫഹീം, റൗറ്റ് ഫോർവേഡ് നിസാം, ലെഫ്റ്റ് ഫോർവേഡ് അക്ബർ എന്നിവരും സർഫറാസ്, പാചു, ജലീൽ എന്നിവരും കെ എം ജി മാവൂർ ടീമിൽ എത്തും. ഇതു കൂടാതെ ഐ എസ് എല്ലിലും സന്തോഷ് ട്രോഫിയിലും കഴിവ് തെളിയിച്ചിട്ടുള്ള വലിയ പേരുകളും കെ എം ജി മാവൂർ ജേഴ്സിയിൽ ഇറങ്ങാൻ സാധ്യതയുണ്ട്.