കിരീട പോരാട്ടത്തിൽ നാപോളിക്ക് അവസാന നിമിഷം അടി നൽകി റോമ, മത്സരം സമനിലയിൽ

ഇറ്റാലിയൻ സീരി എയിൽ കിരീടം ലക്ഷ്യം വക്കുന്ന നാപോളിക്ക് സമനില കുരുക്കിട്ട് ജോസെ മൊറീന്യോയുടെ എ.എസ് റോമ. തുല്യ സക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ ഇഞ്ച്വറി സമയത്തെ ഗോളിൽ ആണ് റോമ നാപോളി ജയം തടഞ്ഞത്. 11 മത്തെ മിനിറ്റിൽ ലൊസാനോയെ ഇബാനസ് വീഴ്ത്തിയതിനു വാർ അനുവദിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലോറൻസോ ഇൻസിഗ്‌നി ആണ് നാപോളിക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചത്.

20220419 014032

തുടർന്ന് സമനില കണ്ടത്താനുള്ള റോമ ശ്രമങ്ങൾ ആണ് കാണാൻ ആയത്. രണ്ടാം പകുതിയിൽ 78 മത്തെ മിനിറ്റിൽ പെനാൽട്ടിക്ക് ആയി അപ്പീൽ ചെയ്ത പകരക്കാരൻ ഡാനിയേൽ ഫുസാറ്റക്ക് റഫറി ചുവപ്പ് കാർഡ് കാണിച്ചതും കാണാൻ ആയി. നാപോളി ജയം ഉറപ്പിച്ച മത്സരത്തിൽ 91 മത്തെ മിനിറ്റിൽ ടാമി എബ്രഹാം ഒരു ബാക് ഹീലിലൂടെ ഒരുക്കിയ അവസരം ലക്ഷ്യം കണ്ട സ്റ്റീഫൻ എൽ ഷരാവെ റോമക്ക് സമനില സമ്മാനിക്കുക ആയിരുന്നു. സമനിലയോടെ മിലാൻ ക്ലബുകൾക്ക് പിറകിൽ മൂന്നാമത് നിൽക്കുക ആണ് നാപോളി അതേസമയം ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വപ്നം കാണുന്ന റോമ അഞ്ചാം സ്ഥാനത്ത് നിൽക്കുക ആണ്.