ഡെന്മാർക്ക് താരം ക്രിസ്റ്റൃൻ എറിക്സനു തങ്ങൾക്ക് ആയി ഇനി ഈ സീസണിൽ കളിക്കാൻ സാധിക്കില്ല എന്നു വ്യക്തമാക്കി ഇന്റർ മിലാൻ. യൂറോ കപ്പിൽ ഫിൻലന്റിന് എതിരായ മത്സരത്തിൽ ഹൃദയാഘാതം ഉണ്ടായ എറിക്സൻ പേസ് മേക്കർ വച്ച് കളത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തുക ആയിരുന്നു. താരത്തിന്റെ സുരക്ഷയെ കരുതിയാണ് ഈ തീരുമാനം എന്നു പറഞ്ഞ ഇന്റർ മിലാൻ നിലവിലെ താരത്തിന്റെ ശാരീരിക ക്ഷമത ഇറ്റലിയിൽ കളിക്കാൻ അനുവദിക്കുന്നത് അല്ല എന്നും വ്യക്തമാക്കി.
അതിനാൽ തന്നെ എറിക്സൻ ക്ലബ് വിടാൻ തീരുമാനം എടുക്കുക ആണെങ്കിൽ അത് അംഗീകരിക്കും എന്നും ഇന്റർ മിലാൻ വ്യക്തമാക്കി. നിലവിൽ ഇറ്റലി അല്ലാതെ മറ്റു രാജ്യങ്ങളിൽ താരത്തെ കളിക്കാൻ അനുവദിക്കുക ആണെങ്കിൽ താരത്തിന് ആ രാജ്യത്തു പോവാം എന്നും ഇന്റർ വ്യക്തമാക്കി. എന്നാൽ ഏതെങ്കിലും രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ എറിക്സനു കളിക്കാൻ ആവുമോ എന്നത് വ്യക്തമല്ല. അങ്ങനെയെങ്കിൽ 29 വയസ്സിൽ തന്നെ എറിക്സനു തന്റെ ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കേണ്ടി വന്നേക്കും.