പുതിയ കരാറിൽ ഒപ്പ് വക്കില്ല, ഏഴ് വർഷങ്ങൾക്ക് ശേഷം ഡിബാല യുവന്റസ് വിടും

ഏഴ് വർഷങ്ങൾക്ക് ശേഷം ഇറ്റാലിയൻ ക്ലബ് യുവന്റസ് വിടാൻ ഒരുങ്ങി അർജന്റീനൻ സൂപ്പർ താരം പാബ്ലോ ഡിബാല. ഈ വർഷം കരാർ അവസാനിക്കുന്ന താരം യുവന്റസ് മുന്നോട്ട് വച്ച കരാറുകൾ നിരസിച്ചു. ഇതോടെ താരം അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ മറ്റേതെങ്കിലും ക്ലബിൽ ചേക്കേറും. ജൂണിൽ ആണ് താരവും ക്ലബും ആയുള്ള കരാർ അവസാനിക്കുക.

താരത്തിന്റെ ഏജന്റും ആയുള്ള നീണ്ട ചർച്ചകൾ ഒന്നും ഫലവത്ത് ആവാത്തത് കൊണ്ട് താരം ക്ലബ് വിടുന്ന കാര്യം ഉറപ്പായി. യുവന്റസിനു ആയി നൂറിൽ അധികം ഗോളുകളും സീരി എ കിരീടങ്ങളും അടക്കം 12 കിരീടങ്ങളും ഡിബാല നേടിയിട്ടുണ്ട്. പലപ്പോഴും പരിക്ക് കരിയറിൽ വില്ലൻ ആയിട്ടുണ്ട് എങ്കിലും താരം കളത്തിൽ ഇറ്റാലിയൻ വമ്പന്മാർക്ക് ആയി മികച്ച പ്രകടനങ്ങൾ ആണ് നടത്തിയിട്ടുള്ളത്. ഡിബാലക്ക് ആയി വമ്പൻ ഇംഗ്ലീഷ് ക്ലബുകൾ അടക്കം രംഗത്ത് വന്നേക്കും എന്നാണ് നിലവിലെ സൂചന.