വെൽക്കം ബാക്ക് ക്വീൻ സെറീന

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡണിൽ നിന്നും പൊടുന്നനെ ഒരു നല്ല വാർത്ത. സെറീന വില്യംസ് ഇത്തവണ വിംബിൾഡൺ ടൂർണമെന്റിൽ തിരിച്ചു വരവ് നടത്തുന്നു.

ടൂർണമെന്റ് പ്രഖ്യാപിച്ച അന്ന് മുതൽ തെറ്റായ കാരണങ്ങൾക്ക് വാർത്തകളിൽ നിറഞ്ഞു നിന്ന ആൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബിനു ഇതൊരു ആശ്വാസ വാർത്തയാണ്.
20220614 230141
റഷ്യൻ ബെലാരൂഷ്യൻ കളിക്കാരെ ബാൻ ചെയ്തതും, എടിപി റാങ്കിങ് എടുത്തു കളഞ്ഞതും, പരിക്ക് കാരണം നദാൽ, ഫെഡറർ തുടങ്ങിയവരുടെ അഭാവവും ടൂർണമെന്റിന്റെ പ്രഭ കിടത്തിയ നാളുകളിലൂടെ കടന്ന് പോകുന്ന വിംബിൾഡണ് ടെന്നീസിലെ ഈ രാജകീയ താരം തിളക്കം കുറച്ചൊന്നുമല്ല.

23 ഗ്രാൻഡ്സ്ലാം നേടി ടെന്നീസ് റാണിയായി വാഴുന്ന സെറീനസ് കഴിഞ്ഞ കൊല്ലം വിംബിൾഡൺ ആദ്യ റൗണ്ടിൽ പരിക്കേറ്റ് കണ്ണീരോടെ കോർട്ടിനോട് വിട പറഞ്ഞതിന് ശേഷം ആദ്യമായാണ് കളിക്കളത്തിലേക്കു തിരികെ വരുന്നത്. 2018ലും, 2019ലും ഇംഗ്ലണ്ടിൽ ഫൈനൽസ് വരെ എത്തിയ സെറീന വില്യംസ് 2016ലാണ് ഇവിടെ അവസാനമായി കപ്പ് ഉയർത്തിയത്. വിംബിൾഡണ് മുൻപുള്ള ഈസ്റ്റ്ബോൺ ഗ്രാസ് കോർട്ട് ടൂർണമെന്റിൽ കളിച്ചു തയ്യാറെടുക്കാനാണ് ടീം വില്യംസ് പദ്ധതിയിടുന്നത്. വെൽക്കം ബാക്ക് ക്വീൻ സെറീന.